കണ്ണാടിപുഴയുടെ തീരത്തെ ചെമ്പകമരത്തില്‍ ഒരു കാക്കത്തമ്പുരാട്ടിയുണ്ടായിരുന്നു. ഒരു നാള് അവള് ഒരു കരയുന്ന കുരങ്ങനെ കണ്ടുമുട്ടി. കുരങ്ങന് ഒരു പ്രണയമുണ്ട്. തന്റെ പ്രണയഭാജനത്തെ കിട്ടുകയില്ലല്ലോ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയാണ് അവന്. കുരങ്ങന് തന്റെ പ്രണയിനിയെ കിട്ടണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ സാധിക്കണം. അത് അവനെക്കൊണ്ട് അസാധ്യമാണുതാനും. അവനോട് അലിവുതോന്നിയ കാക്കത്തമ്പുരാട്ടി അവന്റെ കാര്യങ്ങള്‍ സാധിക്കാന്‍ ഒരു സാഹസിക യാത്ര നടത്തി. ആ കഥയാണ് ഈ പുസ്തകത്തില്‍...